മദ്യത്തിന് ടച്ചിങ്സ് ആയി നല്‍കിയത് പഴങ്ങള്‍; ബീഫില്‍ എലിവിഷം കലര്‍ത്തി നല്‍കി എന്ന പരാതിക്ക് പിന്നില്‍…
സുഹൃത്ത് ബീഫില്‍ എലിവിഷം കലര്‍ത്തി നല്‍കി എന്ന പരാതിയില്‍ ദുരൂഹത സംശയിച്ച് പോലീസ്. ഭക്ഷണാവശിഷ്ടം പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട് വടകരയില്‍ നിന്നാണ് ഈ പരാതി ഉയര്‍ന്നത്. നിധീഷ് ആണ് പരാതി നല്‍കിയത്. സുഹൃത്ത് മഹേഷ് വിഷം കലര്‍ത്തി എന്നാണ് പരാതിയില്‍ പറഞ്ഞത്.
നിലവില്‍ നിധീഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മാത്രമാണ് മദ്യപിച്ചത് എന്നാണു പരാതിയില്‍ ഉള്ളത്. എന്നാല്‍ ആറുപേര്‍ ആണ് മദ്യപിച്ചത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മദ്യപാനം തീരുമ്പോഴാണ് നിധീഷ് എത്തിയത്. മദ്യപിക്കുമ്പോള്‍ ബീഫ് ഉണ്ടായിരുന്നില്ല. പഴങ്ങള്‍ ആണ് മദ്യത്തിനൊപ്പം നല്‍കിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവരെല്ലാം മദ്യം കഴിച്ചത്.
ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞിരുന്നു. എന്നാല്‍ അത് തമാശയാകുമെന്ന് കരുതിയാണ് ബീഫ് കഴിച്ചത് എന്നാണ് നിധീഷ് പറഞ്ഞത്. പരാതിയില്‍ അടുമുടി ദുരൂഹതയാണ്. ഇതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here