ഇക്കുറി മദ്യത്തില്‍ ‘മധ്യകേരളം’ ഒന്നാമത്; തൊട്ടുപിന്നിൽ തിരുവനന്തപുരം; ന്യൂ ഇയറിന് ‘അടിച്ച് തീർത്തത്’ 108 കോടി
ക്രിസ്മസ് – ന്യൂ ഇയർ ആഘോഷത്തിനായി കേരളം കുടിച്ചു തീർത്തത് 712.96 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇത് 697.05 കോടിയായിരുന്നു വില്പന. പുതുവല്‍സരത്തലേന്ന് ബെവ്കോ – സപ്ലൈകോ ചില്ലറ വില്പനശാലകളിൽ നിന്നും 108 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം 96. 42 കോടിയുടെ കച്ചവടമാണ് നടന്നത്.
പുതുവത്സരത്തലേന്ന് എറ്റവും കൂടുതൽ മദ്യവിൽപന നടന്നത് കൊച്ചിയിലെ രവിപുരം ബിവറേജ് ഔട്ട്‌ലെറ്റിലാണ്. 92.31 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിറ്റത്. കഴിഞ്ഞ വര്‍ഷം വില്‍പനയില്‍ രണ്ടാം സ്ഥാനത്താക്കുന്നു രവിപുരം. തിരുവനന്തപുരം പവർഹൗസിലെ ബെവ്കോ ഔട്ട്ലറ്റാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ വര്‍ഷം പുതുവല്‍സരത്തലേന്ന് ബിവറേജസ് കോർപറേഷനും കൺസ്യൂമർഫെഡും ചേർന്നു ചില്ലറ വിൽപനശാലകളിലൂടെ വിറ്റഴിച്ചത് 111.04 കോടി രൂപയുടെ മദ്യമായിരുന്നു. കഴിഞ്ഞവര്‍ഷം തിരുവനന്തപുരം പവർഹൗസിലെ ബെവ്കോ ഔട്ട്ലറ്റിലായിരുന്നു (1.02 കോടി) എറ്റവും കൂടുതൽ വിൽപന. രണ്ടാം സ്ഥാനത്ത് രവിപുരവും (77 ലക്ഷം), മൂന്നാമത് ഇരിങ്ങാലക്കുടയുമായിരുന്നു(76 ലക്ഷം).
കൺസ്യൂമർഫെഡ് ഷോപ്പുകളിൽ കഴിഞ്ഞവര്‍ഷം 72 ലക്ഷത്തിന്റെ വിൽപനയുമായി വൈറ്റില ഔട്ട്ലറ്റായിരുന്നുന്നു ഒന്നാമത്. കഴിഞ്ഞ 10 ദിവസംകൊണ്ട് ബെവ്കോ 543 കോടി രൂപയുടെയും നാലു ദിവസംകൊണ്ടു കൺസ്യൂമർഫെഡ് 40.5 കോടിയുടെയും മദ്യമാണു വിറ്റത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here