ഹമാസിനെ ഇനിയാര് നയിക്കും? യഹ്യ സിന്‍വറിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഉയരുന്ന ചോദ്യം, തിരഞ്ഞെടുപ്പ് എളുപ്പമല്ലെന്ന് സൂചന
കരുത്തുറ്റ നേതാവെന്നും തന്ത്രപ്രധാന ആക്രമണങ്ങളുടെ സൂത്രധാരനെന്നും വിശേഷിപ്പിക്കപ്പെട്ട യഹ്യ സിന്‍വറിന്റെ നഷ്ടം ഹമാസിന് നികത്താനാവാത്ത വിടവ് തന്നെയാണ്. രാഷ്ട്രിയകാര്യ വിഭാഗം മേധാവിയായിരുന്ന ഇസ്മയേല്‍ ഹനിയയെ ഇക്കഴിഞ്ഞ ജൂലൈയില്‍ ഇറാനില്‍ വച്ച് ഇസ്രായേല്‍ വധിച്ചതിന് പിന്നാലെയാണ് സിന്‍വര്‍ ആ സ്ഥാനത്തേക്ക് വന്നത്. 2017 മുതല്‍ ഗാസയിലെ ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് സിന്‍വറാണ്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ വിറപ്പിച്ച ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന നിലയില്‍ ഹിറ്റ്‌ലിസ്റ്റിലായിരുന്നു.
സിന്‍വറിന്റെ പിന്‍ഗാമിയായി മഹ്‌മൂദ് അല്‍ സഹര്‍, മുഹമ്മദ് സിന്‍വര്‍, മൂസ അബു മര്‍സൂഖ്, മുഹമ്മദ് ദെയ്ഫ്, ഖലീല്‍ അല്‍-ഹയ്യ, ഖാലിദ് മാഷല്‍ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്. ഹമാസിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ മഹ്‌മൂദ് അല്‍ സഹറിനാണ് ഇതില്‍ സാധ്യത ഏറെയുള്ളത്. യഹ്യ സിന്‍വറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വറിന്റെ പേരും സജീവ പരിഗണനയിലുണ്ട്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ മുതിര്‍ന്ന അംഗമായ മൂസ അബു മര്‍സൂഖും, ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അല്‍-ദിന്‍ അല്‍-ഖസ്സാം ബ്രിഗേഡിന്റെ കമാന്‍ഡറായ മുഹമ്മദ് ദെയ്ഫും സാധ്യതാ പട്ടികയിലുണ്ട്.
തെക്കന്‍ ഗാസയിലെ റാഫയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ യഹ്യ സിന്‍വറാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here