സ്വപ്നം കയ്യെത്തിപ്പിടിച്ച് ഇന്ദ്രന്‍സ്; അടുത്ത ലക്ഷ്യം…..
മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സിന് വിജയത്തിളക്കം. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിലാണ് നടന്‍ വിജയിച്ചത്. ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത് വാര്‍ത്തയായിരുന്നു. അറുപത്തിയെട്ടാം വയസിലാണ് പരീക്ഷ എഴുതി വിജയിച്ചത് . പത്താം ക്ലാസ് ആണ് ഇന്ദ്രന്‍സിന്റെ ലക്ഷ്യം. എഴാംതരം വിജയിച്ചാല്‍ മാത്രമേ പത്താം ക്ലാസ് എഴുതാന്‍ കഴിയൂ. സാക്ഷരതാമിഷന്റെ ചട്ടം ഇങ്ങനെയാണ്. ഇതുകൊണ്ടാണ് ആദ്യം ഏഴാം ക്ലാസ് പരീക്ഷ എഴുതിയത്.
മന്ത്രി വി.ശിവൻകുട്ടിയാണ് ഇന്ദ്രന്‍സിന്റെ വിജയം അറിയിച്ച് രംഗത്തുവന്നത്. “തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ശ്രീ.ഇന്ദ്രൻസ് വിജയിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടത്. ‘ശ്രീ.ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങൾ’ എന്നും മന്ത്രി കുറിച്ചു.
കടുത്ത ദാരിദ്ര്യം കാരണമാണ് സ്കൂള്‍ പഠനം ഒഴിവാക്കിയത്. സ്‍കൂളില്‍ പോകാന്‍ പുസ്‍തകവും വസ്ത്രവും ഉണ്ടായിരുന്നില്ല. ഇതോടെയാണ് പഠനം ഒഴിവാക്കി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ പഠനം പ്രയാസമാകില്ലെന്നും നടന്‍ പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here