‘ലിറ്റിൽ ഹാർട്ട്സ്’; ടൈറ്റിൽ ലോഞ്ചുമായി സാന്ദ്രാ തോമസ് നിർമിക്കുന്ന പുതിയ ചിത്രം

സാന്ദ്രാ തോമസ് നിർമ്മിച്ച് ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ലിറ്റിൽ ഹാർട്ട്സ്’ എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്.
നിർമ്മാതാവും, സംവിധായകരും, പ്രധാന അഭിനേതാക്കളെയും കോർത്തിണക്കിയ ഒരു വീഡിയോയിലൂടെയാണ് ടൈറ്റിൽ പുറത്തു വീട്ടിരിക്കുന്നത്.
ഈ വീഡിയോ നൽകുന്ന കൗതുകം ചിത്രത്തിലുമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഇടുക്കിയിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സമീപകാലത്ത് പ്രദർശനത്തിനെത്തി വ്യത്യസ്തമായ അവതരണത്തിലൂടെ കൗതുകമായി മാറിയ ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിനു ശേഷം സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഷെയ്ൻ നിഗവും, ഷൈൻ ടോം ചാക്കോയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഭീഷ്മ പർവ്വം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘയാണ് നായിക. ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, രൺജി പണിക്കർ, ജാഫർ ഇടുക്കി, രമ്യാ സുവി, മാലാ പാർവ്വതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
തിരക്കഥ – രാജേഷ് പിന്നാടൻ. സംഗീതം – കൈലാസ്. ഛായാഗ്രഹണം – ലൂക്ക് ജോസ്. എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള. കലാസംവിധാനം -അരുൺ ജോസ്. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ. ക്രിയേറ്റീവ് ഡയറക്ടർ – ദിപിൽ ദേവ്. ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി. പ്രൊഡക്ഷൻ ഹെഡ് – അനിതാ രാജ് കപിൽ ഡിസൈൻ – ഏസ്ത്തെറ്റിക് കുഞ്ഞമ്മ. പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ.സി.ജെ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here