ലീവിംഗ് ടുഗതർ പങ്കാളിയെ ചുട്ടെരിച്ച് സ്യൂട്ട്കെയ്സിലാക്കി; പ്രതിയെ കുടുക്കിയത് ഹുണ്ടായ് വെർണ

വിജനമായ പ്രദേശത്ത് നിന്നും കണ്ടെത്തിയ സ്യൂട്ട്കെയ്സിൽ കത്തിക്കരിഞ്ഞ സ്ത്രീയുടെ മൃതദേഹം. ഡൽഹിയിലെ ഗാസിപൂരിൽ സംശയാസ്പദമായ നിലയിൽ ഒരു പെട്ടി കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞതായി ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അഭിഷേക് ധനിയ മാധ്യമങ്ങളെ അറിയിച്ചു. ഗാസിപൂരിൽ താമസിക്കുന്ന ശില്പ പാണ്ഡെ (22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ലിവിംഗ് ടുഗദർ പങ്കാളിയായ അമിത് തിവാരി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായതായും പോലീസ് അറിയിച്ചു. അമിത്തിനെയും സുഹൃത്ത് അനൂജിനെയുമാണ് കസ്റ്റഡിയിൽ എടുത്തതെന്നും കമ്മിഷ്ണർ പറഞ്ഞു.

സ്യൂട്ട്കെയ്സ് കണ്ടെത്തിയ സ്ഥലത്തിൻ്റെ പരിസരത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. പെട്ടി കണ്ടെത്തിയ സ്ഥലത്ത് വച്ച് തന്നെയാണ് മൃതദേഹം കത്തിച്ചിരുന്നത്. അപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച ഹുണ്ടായ് വെർണയാണ് ഇതിന് സഹായിച്ചത്. അടുത്തിടെ അമിത് വാങ്ങിയ വണ്ടിയാണ് ഇതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

ഗ്രേറ്റർ നോയിഡയിൽ നിന്നാണ് അമിതിനെ അറസ്റ്റ് ചെയ്തതത്. മദ്യലഹരിയിൽ ശ്വാസം മുട്ടിച്ചാണ് ശില്പയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഉപേക്ഷിക്കാൻ സുഹൃത്ത് അനൂജിൻ്റെ സഹായം തേടുകയായിരുന്നു. ശിൽപയുടെ മാതാപിതാക്കളെ അന്വേഷണത്തിൽ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. അവർ ജോലി ചെയ്യുന്നതും താമസിക്കുന്നതും ഗുജറാത്തിലെ സൂറത്തിലാണെന്നും പോലീസ് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top