തൃശൂര്‍ സുരേഷ് ഗോപി ‘എടുക്കുന്നു’; ഇടത്-വലത് മുന്നണികളെ ഞെട്ടിച്ച് താരത്തിന് വമ്പന്‍ മുന്നേറ്റം; തൃശൂരില്‍ നടന്നത് അട്ടിമറിയോ

തൃശൂരില്‍ ഇടത്-വലത് മുന്നണികളെ അമ്പരപ്പിച്ച് എന്‍ഡിഎയുടെ സുരേഷ് ഗോപി. ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ സുരേഷ് ഗോപി ലീഡ് വർധിപ്പിക്കുകയാണ്. നിലവിൽ 20,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. വോട്ടിംഗ് പുരോഗമിച്ചപ്പോള്‍ തന്നെ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. തൃശൂര്‍ താന്‍ ഇങ്ങ് എടുക്കുകയാണെന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ അക്ഷാര്‍ത്ഥത്തില്‍ ശരിവയ്ക്കും വിധമാണ് മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ മുന്നേറ്റം.

ലീഡര്‍ കെ.കരുണാകരന്റെ തട്ടകമായ തൃശൂരിലാണ് സുരേഷ് ഗോപിയുടെ മുന്നേറ്റം. കോണ്‍ഗ്രസിന് ശക്തമായ വേരുകളുള്ള മണ്ഡലത്തില്‍ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം പാര്‍ട്ടിക്ക് ഗുണം ചെയ്തെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പത്മജ ബിജെപിയിലേക്ക് പോയതോടെയാണ് കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ കോൺഗ്രസിനായി മത്സരിക്കാനെത്തിയത്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നെങ്കിലും 2,93,822 വോട്ടുകള്‍ സുരേഷ് ഗോപി നേടിയിരുന്നു. കോൺഗ്രസ് വിജയിച്ചപ്പോൾ സിപിഐ രണ്ടാം സ്ഥാനത്തായിരുന്നു.

പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെയാണ് കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ മത്സരിക്കാനെത്തിയത്. മുൻ മന്ത്രികൂടിയായ സുനിൽകുമാറിനെ എൽഡിഎഫ് രംഗത്തിറക്കിയതോടെ മത്സരം ശക്തമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top