കേരളത്തില്‍ പതിനേഴ് സീറ്റില്‍ യുഡിഎഫും രണ്ടിടത്ത് ഇടതുമുന്നണിയും ലീഡ് ചെയ്യുന്നു; ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് 260 സീറ്റില്‍ ലീഡ്; ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത് 234 സീറ്റുകളില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ ഫലസൂചന വന്നപ്പോള്‍ പതിനേഴ് മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. രണ്ടിടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. ഇടുക്കിയില്‍ യുഡിഎഫിന്‍റെ ഡീന്‍ കുര്യാക്കോസും കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനും മികച്ച ലീഡിലേക്ക് നീങ്ങുകയാണ്.

കണ്ണൂരില്‍ ആദ്യ സൂചന എം.വി.ജയരാജന് അനുകൂലമാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ യുഡിഎഫിന്‍റെ ശശി തരൂരിനെതിരെ ലീഡ് ചെയ്യുകയാണ്. ആലപ്പുഴയില്‍ യുഡിഎഫിന്റെ കെ.സി.വേണുഗോപാല്‍ മുന്നിലാണ്. തൃശൂരില്‍ സുരേഷ് ഗോപി വന്‍ ലീഡിലേക്ക് നീങ്ങുകയാണ്.

ദേശീയതലത്തില്‍ എന്‍ഡിഎ 260 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ഇന്ത്യ സഖ്യം 234 സീറ്റില്‍ ലീഡ് ചെയ്യുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top