ദേശീയ തലത്തില്‍ തീപാറും പോരാട്ടം; എന്‍ഡിഎയും ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പം; മോദി വാരണാസിയില്‍ പിന്നില്‍; ലീഡ് നില മാറി മറിയുന്നു
രാജ്യത്ത് ആര് അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്. 261 സീറ്റില്‍ എന്‍ഡിഎ ലീഡ് തുടരുമ്പോള്‍ ഒപ്പത്തിനൊപ്പം എന്ന നിലയില്‍ 240 സീറ്റില്‍ ഇന്ത്യ സഖ്യം തൊട്ടടുത്തുണ്ട്. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 4000 വോട്ടിനു പിന്നിലാണ് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുകയാണ്. ലീഡ് 295 സീറ്റിൽ കുറയില്ലെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ. 2019ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിട്ടുള്ളത്.
ഫലസൂചനകളിൽ തീ പാറുന്ന പോരാട്ടം. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇരു മുന്നണികളും 240 ഓളം മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here