എക്സിറ്റ് പോളുകളെ തള്ളി ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം; കേവല ഭൂരിപക്ഷത്തിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാതെ എന്‍ഡിഎ; കോണ്‍ഗ്രസിന് 100 കടന്ന് ലീഡ് നില

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ഇന്ത്യ സഖ്യം വന്‍ മുന്നേറ്റത്തില്‍. എന്‍ഡിഎ സഖ്യം 290 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ടെങ്കിലും 230 സീറ്റില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നുണ്ട്. 100 കടന്ന് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. ഭരണം പിടിക്കാനുള്ള കേവലഭൂരിപക്ഷം എന്‍ഡിഎ കടന്നിട്ടുണ്ടെങ്കിലും ഇന്ത്യ സഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

അപ്രതീക്ഷിത പോരാട്ടമാണ് പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യ മുന്നണി കാഴ്ച വയ്ക്കുന്നത്. ഇന്ത്യ സഖ്യം നിലവിൽ 251 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷംകടക്കാന്‍ ഇപ്പോഴും എന്‍ഡിഎയ്ക്ക് കഴിഞ്ഞിട്ടില്ല. ഭരണം പിടിക്കാൻ 272 സീറ്റുകളാണ് വേണ്ടത്. എന്‍ഡിഎയ്ക്ക് ഇപ്പോഴുള്ളത് 290 സീറ്റുകളിലെ ലീഡാണ്. ഈ ലീഡ് നില എപ്പോള്‍ വേണമെങ്കിലും മാറി മറിയാം എന്ന അവസ്ഥയാണ്.

വാരണാസിയില്‍ മോദിയെ ഞെട്ടിക്കാന്‍ വരെ കോണ്‍ഗ്രസിന് കഴിഞ്ഞു. ലീഡ് നില തിരിച്ചുപിടിച്ചെങ്കിലും മോദിയുടെ ഭൂരിപക്ഷം വളരെ കുറയാനാണ് സാധ്യത. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 36 ലോക്സഭാ സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി യുപിയില്‍ 34 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ഇന്ത്യ സഖ്യം ശക്തമായി തിരിച്ച് വരുകയായിരുന്നു. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറുകയായിരുന്നു. പക്ഷെ വീണ്ടും മുന്നേറ്റം നടത്താന്‍ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞു. 2014നു ശേഷം ഇതാദ്യമായി കോൺഗ്രസ് 100 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുപി റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയില്‍ കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ 50000 വോട്ടുകള്‍ക്ക് മുന്നിലാണ്. രാഹുലിനെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയാണ് പരാജയം മുന്നില്‍ കാണുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top