വിസിലടിക്ക് പകരം ആൻഫീൽഡ് സ്റ്റേഡിയത്തിൽ ബാങ്കുവിളി മുഴങ്ങി; ലിവർപൂൾ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ആയിരങ്ങൾ

ലിവർപൂൾ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ആദ്യമായി ആർപ്പുവിളിക്ക് പകരം ബാങ്കൊലി കേട്ടു. ചരിത്രത്തിൽ ആദ്യമായി ലിവർപൂൾ ഫുട്ബോൾ ക്ലബ് ഇഫ്‌താർ സംഗമം നടത്തി. ക്ലബ്ബിന്റെ ഔദ്യോഗിക ചാരിറ്റി ഫൗണ്ടേഷനായ എൽഎഫ്സി ഫൗണ്ടേഷനാണ് ഇഫ്താർ സംഘടിപ്പിച്ചത്. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി 2800 ഓളം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.

‘ഷെയർ റമദാൻ’ എന്ന് പേരിട്ട ഇഫ്താർ സംഗമത്തിൽ ബ്രിട്ടീഷ് ബോക്സിങ് താരം നടാഷ ജോനാസ്, ഫാൻസ്‌ സ്പോർട്ടിങ് ഫുഡ്ബാങ്ക്സിന്റെ സഹസ്ഥാപകൻ എംപി ഇയാൻ ബെർണർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖരും പങ്കെടുത്തു. ഇഫ്താറിന് എത്തിയവർക്ക് നിസ്കരിക്കാനുള്ള സൗകര്യമുൾപ്പെടെ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു. ചെൽസിയാണ് ഇത്തരത്തിൽ ഇഫ്താർ വിരുന്നൊരുക്കിയ ആദ്യ ഫുട്ബാൾ പ്രീമിയർ ലീഗ് ക്ലബ്. കഴിഞ്ഞ വർഷത്തെ പെരുനാളിനാണ് ചെൽസി ഇഫ്താർ ഒരുക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top