എല്‍ജെഡി വിട്ട് ലീഗിലെത്തി; വനിതാ കൗണ്‍സിലറെ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമം; ഫറോക്ക് നഗരസഭയില്‍ കൂട്ടത്തല്ല്

കോഴിക്കോട് ഫറോക്കില്‍ പാര്‍ട്ടി മാറിയതിന് വനിതാ കൗണ്‍സിലറെ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമം. എല്‍ജെഡിയില്‍ നിന്നും ലീഗിലേക്ക് കൂറുമാറിയ ഷനൂബിയ നിയാസിനാണ് ദുരനുഭവം. ഇടതുപ്രവര്‍ത്തകരുടെ വനിതാസംഘമാണ് ഷനൂബിയ നിയാസിനെ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിച്ചത്. നേരത്തെ ഇവരുടെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.
കഴിഞ്ഞ മാസമാണ് ഷനൂബിയ എല്‍ജെഡിയില്‍ നിന്നും ലീഗിലേക്ക് മാറിയത്. പാര്‍ട്ടി വിട്ടശേഷം ആദ്യത്തെ കൗണ്‍സില്‍ യോഗത്തിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഷനൂബിയക്ക് നേരെ ആക്രമണം നടന്നപ്പോള്‍ ലീഗ് കൗണ്‍സിലര്‍മാര്‍ ചെറുത്തു. ഇതോടെ സംഭവം കൂട്ടത്തല്ലിലേക്ക് നീങ്ങി.
കാല് മാറിയതില്‍ പ്രതിഷേധം പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തതെന്നാണ് ഇടത് അംഗങ്ങളുടെ പ്രതികരണം. 38 അംഗ നഗരസഭയില്‍ 20 അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ആണ് ഭരണം നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here