“ഇനി കൊടി മാറില്ല”; എൽജെഡി ആർജെഡിയിൽ ലയിച്ചു; എംവി ശ്രേയാംസ്കുമാർ സംസ്ഥാന പ്രസിഡൻ്റ്

കോഴിക്കോട്: എൽജെഡി കേരള ഘടകം ആർജെഡിയിൽ ലയിച്ചു. കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എം.വി. ശ്രേയാംസ്കുമാറിന് പാർട്ടി പതാക കൈമാറി. ശ്രേയാംസ്കുമാറാണ് സംസ്ഥാന പ്രസിഡൻ്റ്. പാർട്ടി ദേശീയ അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വീഡിയോ സന്ദേശത്തിലൂടെയാണ് സംസ്ഥാന പ്രസിഡൻ്റിനെ പ്രഖ്യാപിച്ചത്
ലയനത്തിന് വൈകിയത് അപശബ്ദങ്ങൾ ഒഴിവാക്കാന്നെന്നും ഇനി കൊടി മാറില്ലെന്നും. ശ്രേയാംസ്കുമാർ ലയനസമ്മേളനത്തിൽ പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാര്‍ട്ടിക്കാരുടെയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാല്‍വെപ്പാണ് ആര്‍ജെഡിയുമായുള്ള ലയനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലയനതീരുമാനം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒരുപോലെ അനുകൂലിച്ചുവെന്നും ശ്രേയാംസ്കുമാർ കൂട്ടിച്ചേർത്തു.
മുമ്പുണ്ടായ കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തത്. അങ്ങനെയാണ് വര്‍ഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ആര്‍ജെഡിയുമായി ലയിക്കാന്‍ തീരുമാനിച്ചതെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
ലയനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇന്ത്യയില്‍ ഉടനീളം ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുമ്പോള്‍ തങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു. അങ്ങനെയാണ് ജെഡിയുവുമായി ചേര്‍ന്ന് ഭരണത്തിൽ പങ്കാളിയാവാൻ തീരുമാനിച്ചതെന്നും തേജസ്വി വ്യക്തമാക്കി.
ബിഹാറിൽ ബിജെപി സർക്കാരിനെ പുറത്താക്കി ഭരണംനേടിയത് ജനാധിപത്യ ശക്തികൾക്ക് കരുത്തും പ്രതീക്ഷയുമായി. ജാതി സെൻസസ് ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കും.രാഷ്ട്രീയമായും സാമൂഹികമായും മാറ്റങ്ങൾ ഉണ്ടാകുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here