അഡ്വാനിക്ക് ‘ഭാരതരത്ന’ സമ്മാനിച്ചു; പുരസ്കാരം നല്‍കാന്‍ രാഷ്ട്രപതി അഡ്വാനിയുടെ വീട്ടിലെത്തി; മോദിയും ജഗ്ദീപ് ധന്‍കറും സംബന്ധിച്ചു

ഡല്‍ഹി: മുന്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അഡ്വാനിക്ക് ഭാരത രത്ന പുരസ്ക്കാരം സമ്മാനിക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഡ്വാനിയുടെ വീട്ടിലെത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ഭാരതരത്ന സമ്മാനിച്ചത്. അഡ്വാനിയുടെ ആരോഗ്യനില പരിഗണിച്ചാണ് പുരസ്കാരം രാഷ്ട്രപതി വീട്ടിലെത്തി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവര്‍ സന്നിഹിതരായിരുന്നു.

ബിജെപി നേതാവ് എൽ.കെ.അഡ്വാനി ഉൾപ്പെടെ അഞ്ച് പേര്‍ക്കാണ് ഈ വർഷം ഭാരതരത്നയ്ക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. മുന്‍പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍ സിങ്, പി.വി നരസിംഹറാവു, ബിഹാര്‍ മുന്‍മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് ഇന്നലെ മരണാനന്തര പുരസ്ക്കാരമായി ഭാരതരത്ന നല്‍കിയത്. രാഷ്ട്രപതിഭവനിലായിരുന്നു ചടങ്ങ് നടന്നത്.

നരസിംഹ റാവുവിന്‍റെ മകന്‍ പി.വി പ്രഭാകര്‍ റാവു, കര്‍പ്പുരി ഠാക്കൂറിന്‍റെ മകന്‍ രാംനാഥ് ഠാക്കൂര്‍, എം.എസ് സ്വാമിനാഥന്‍റെ മകള്‍ നിത്യ റാവു, ചൗധരി ചരണ്‍ സിങ്ങിന്‍റെ കൊച്ചുമകന്‍ ജയന്ത് സിങ് ചൗധരി എന്നിവരാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top