ലോഡ് ഷെഡിങ് മേയ് 2ന് തീരുമാനമാകും; അപ്രഖ്യാപിത കട്ട് ഓവര്‍ലോഡ് കാരണമെന്ന് വൈദ്യുതി മന്ത്രി; ഉന്നതതലയോഗം ചേരും

തിരുവനന്തപുരം: ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതില്‍ മേയ് 2ന് തീരുമാനം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. അമിത ഉപയോഗം കാരണം ട്രാന്‍സ്ഫോര്‍മര്‍ ട്രിപ്പാകുന്നതാണ് വൈദ്യുതി തടസ്സപ്പെടാന്‍ കാരണം. ഉന്നതതലയോഗത്തിന് ശേഷമാകും തീരുമാനം. സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ എല്ലാവരും അനുഭവിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ ഇന്നലെ റെക്കോര്‍ഡ് രേഖപ്പെടുത്തി. ഇന്നലെമാത്രം 11.3 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതോടെ ലോഡ് ഷെഡിങ് വേണമെന്ന് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അണക്കെട്ടുകളില്‍ രണ്ടാഴ്ചത്തേക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. എന്നാല്‍ ഈ ആവശ്യത്തോട് വൈദ്യുതി വകുപ്പ് മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

കനത്ത ചൂട് തുടരുമ്പോഴും രാത്രി പലയിടത്തും അരമണിക്കൂര്‍ വരെ വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യമാണ്. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാനാണിത് എന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. ഇതിനായി 15 മുതല്‍ 20 മിനുട്ട് വരെ ഓഫ് ചെയ്യേണ്ടി വരുന്നതായും കെഎസ്ഇബി പറഞ്ഞു. അമിത ഉപയോഗം മൂലം 700ലധികം ട്രാന്‍സ്ഫോര്‍മറുകള്‍ ആണ് ഇതുവരെ തകരാറിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top