ലോണ്‍ ആപ്പില്‍ വയനാട്ടിലും ആത്മഹത്യ? മരിച്ച അജയരാജിന്റെ ബന്ധുക്കളുടെ ഫോണിലേക്ക് അശ്ലീല സന്ദേശം; മരിച്ചെന്നു പറഞ്ഞപ്പോള്‍ നൈസ് ജോക്കെന്ന് പ്രതികരണം; പൊട്ടിച്ചിരിയും

കല്‍പ്പറ്റ: വയനാട് അരിമുളയില്‍ ചിറകോണത്ത് അജയരാജിന്റെ മരണം ലോണ്‍ ആപ്പില്‍ കുടുങ്ങിയെന്നു സംശയം. ഇന്നലെ രാവിലെയാണ് അജയരാജ് വീട്ടില്‍ നിന്നും പോയത്. ജോലിക്കായി പോയ അജയരാജിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ആളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് അജയരാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അജയരാജ് ലോണ്‍ ആപ്പില്‍ നിന്നും ലോണ്‍ എടുത്തിരുന്നുവെന്നാണ് സൂചന. ഫോണില്‍ അശ്ലീല സന്ദേശം വന്നപ്പോഴാണ് മരണത്തിന്റെ കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ക്ക് സംശയമുദിച്ചത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ അജയരാജിന്റെ ഏതാനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവരുടെ ഫോണിലേക്ക് ചില അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും ലഭിച്ചിരുന്നു.

ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് അജയരാജിന്റെ മരണവിവരം അറിയിച്ചപ്പോൾ ‘നല്ല തമാശ’ എന്നായിരുന്നു മറുപടി. അജയരാജിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.

ലോണ്‍ ആപ്പുകള്‍ കേരളത്തില്‍ മരണം വിതയ്ക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി കടമക്കുടിയില്‍ നടന്ന കൂട്ടആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ആപ്പ് ആയിരുന്നു. വായ്പ് എടുത്ത് കെണിയില്‍ക്കുരുങ്ങിയപ്പോള്‍ വന്ന ഭീഷണി സന്ദേശങ്ങള്‍ യുവതിയുടെ ഫോണില്‍ നിന്ന് ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേയ്ക്കും അയച്ചിരുന്നു. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശില്‍പ, മക്കളായ ഏബല്‍, ആരോണ്‍ എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഈ മരണങ്ങളുടെ ആഘാതം മാറും മുന്‍പ് തന്നെയാണ് വയനാട്ടിലെ ലോണ്‍ ആപ്പ് ആത്മഹത്യയുടെ വിവരവും പുറത്ത് വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top