മൊബൈല്‍ ആപ്പ് വഴി 2000 രൂപ ലോണെടുത്തു; അടവ് മുടങ്ങിയപ്പോള്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ വിലയിട്ട് പ്രചരിപ്പിച്ചു; നവവരന്‍ ജീവനൊടുക്കി
ആന്ധ്ര വിശാഖപട്ടണത്തെ ആളുകള്‍ക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. അഗാധമായ പ്രണയത്തിലായിരുന്നു സുരേദ നരേന്ദ്രനും (21) അഖിലാദേവിയും (24). വ്യത്യസ്ത ജാതിയില്‍പ്പെട്ടതെങ്കിലും അവര്‍ വിവാഹം കഴിക്കുക തന്നെ ചെയ്തു. വിവാഹം കഴിഞ്ഞ് 47-ാം ദിവസം ഡിസംബര്‍ ഏഴിനാണ് നരേന്ദ്രന്‍ മൊബൈല്‍ ആപ്പ് വഴി 2000 രൂപ ലോണ്‍ എടുത്തത്. ഈ ലോണ്‍ ആണ് അവരുടെ ജീവിതം നശിപ്പിച്ചത്.
തിരിച്ചടവ് മുടങ്ങിയപ്പോള്‍ നേരത്തെ കൈക്കലാക്കിയ അഖിലാദേവിയുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ ആപ്പ് കമ്പനിയുടെ ഏജൻ്റുമാർ പ്രചരിപ്പിക്കാൻ തുടങ്ങി. ഫോണിൽ സേവ് ചെയ്ത ഫോട്ടോകളും കോണ്ടാക്ട് നമ്പറുകളുമെല്ലാം ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ കമ്പനിക്ക് കിട്ടുന്ന വിധം നരേന്ദ്രൻ പെർമിഷൻ കൊടുത്തതാണ് വിനയായത്. ഇത് മുതലെടുത്ത് അവർ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവര്ക്കും അഖിലയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ അയച്ചു.
ഭീഷണി മനസിലാക്കി നരേന്ദ്രന്‍ 2000 രൂപ അതിവേഗം തിരിച്ചടച്ചെങ്കിലും അവര്‍ പിന്നീടും ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത് തുടര്‍ന്നു. നരേന്ദ്രന്‍ ഭാര്യയെ വളരെയധികം സ്നേഹിച്ചിരുന്നു. എല്ലാ എതിര്‍പ്പുകളും തള്ളിയാണ് പെണ്‍കുട്ടിയെ കഴിച്ചത്. അപമാനം സഹിക്കാന്‍ കഴിയാതെയാണ് നരേന്ദ്രന്‍ ജീവനൊടുക്കിയത്. ഘാതകരെ അറസ്റ്റ് ചെയ്യണം. വീട്ടുകാര്‍ ആവശ്യപ്പെടുന്നു.
നരേന്ദ്രയും അച്ഛനും മത്സ്യത്തൊഴിലാളികളാണ്. രണ്ട് മാസത്തോളമായി കാലാവസ്ഥ കാരണം മത്സ്യത്തൊഴിലാളികൾക്ക് കടലില്‍ പോകാന്‍ കഴിയുന്നില്ല. 2000 രൂപയുടെ അടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ലോണ്‍ ഏജന്റുമാര്‍ വിളിക്കാന്‍ തുടങ്ങിയത്. അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശാഖപട്ടണം മഹാറാണിപേട്ട പോലീസ് പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here