31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണൽ 11ന്

കേരളത്തിലെ 31 ത​ദ്ദേ​ശ​വാ​ര്‍​ഡുകളിൽ ഇ​ന്ന് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ എ.​ഷാ​ജ​ഹാ​ന്‍ അ​റി​യി​ച്ചു.

മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്ക​ല​ങ്ങോ​ട് ഡി​വി​ഷ​ന്‍, നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍, മൂ​ന്ന് മു​നി​സി​പ്പി​ലി​റ്റി വാ​ര്‍​ഡു​ക​ള്‍, 23 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്. ആ​കെ 102 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തി​ല്‍ പ്ര​ത്യേ​ക പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തും. ബു​ധ​നാ​ഴ്ച രാ​വി​ലെ 10നാ​ണ് വോ​ട്ടെ​ണ്ണ​ല്‍. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തും.

ഇ​ട​തു കൈ​യി​ലെ ന​ടു​വി​ര​ലി​ലാ​ണ് ഇ​ത്ത​വ​ണ മ​ഷി​പു​ര​ട്ടു​ക. 192 പോ​ളിം​ഗ് ബൂ​ത്ത് സ​ജ്ജ​മാ​ക്കി. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍​കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, പാ​സ്പോ​ര്‍​ട്ട്, പാ​ന്‍​കാ​ര്‍​ഡ്, ഫോ​ട്ടോ പ​തി​ച്ച എ​സ്‌​എ​സ്‌​എ​ല്‍​സി ബു​ക്ക്, ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ല്‍​നി​ന്ന് ആ​റു മാ​സം മു​മ്പ് ല​ഭി​ച്ച ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top