തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; മുന്നണികള്‍ക്ക് നിര്‍ണായകം

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍ ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലായി ആകെ 31 വാര്‍ഡുകളിലേക്ക് ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 50 പേര്‍ സ്ത്രീകളാണ്.

പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഇളകൊള്ളൂർ ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. ഇവിടെ യുഡിഎഫ്‌ ബ്ലോക്ക്‌ പഞ്ചായത്തംഗത്തെ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വന്നത്. ജയിക്കുന്നവര്‍ക്ക് ഭരണം കിട്ടുമെന്നതിനാല്‍ ഫലം ഉറ്റുനോക്കപ്പെടുകയാണ്.

പാലക്കാട്ടെ ചാലിശ്ശേരി പഞ്ചായത്തിലെ ഒൻപതാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു യുഡിഎഫിലെ എ.വി.സന്ധ്യ രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 15ൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്. ഇവിടെയും ഫലം നിര്‍ണായകമാണ്. തച്ചൻപാറയില്‍ എൽഡിഎഫ് അംഗം രാജിവെച്ച് ബിജെപിയിൽ ചേര്‍ന്നിരുന്നു. ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top