പാലക്കാട് പ്രാദേശിക സിപിഎം നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്; ഉപതിരഞ്ഞെടുപ്പിന് പിന്നാലെ അടുത്ത തിരിച്ചടി
നിയമസഭ ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ സിപിഎമ്മിന് തിരിച്ചടിയായി പ്രാദേശിക നേതാക്കളും പാർട്ടി വിട്ടു. പാലക്കാട് തേൻകുറിശ്ശി പഞ്ചായത്തിൽ നിന്ന് മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡിവൈഎഫ്ഐ യുണിറ്റ് സെക്രട്ടറിയുമടക്കം ഒരു വിഭാഗമാണ് പാർട്ടി വിട്ടത്.
ഡിസിസി സംഘടിപ്പിച്ച അംഗത്വ വിതരണത്തിൽ എഴുപത്തിയഞ്ചോളം സിപിഎം പ്രവർത്തകരാണ് കോൺഗ്രസ് മെംബർഷിപ്പ് സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റ് എ തങ്കപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി സന്ദീപ് വാര്യരും പങ്കെടുത്തു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
സിപിഎം മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം വിജയൻ, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രൻ, സതീഷ് കുമാർ, രാധാകൃഷ്ണൻ, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി രാഹുൽ എന്നിവരാണ് സിപിഎം വിട്ട പ്രമുഖ പ്രാദേശിക നേതാക്കൾ. വരും ദിവസങ്ങളിൽ ജില്ലയിൽ നിന്നും കൂടുതൽ പേർ സിപിഎം, ബിജെപി ബന്ധം അവസാനിപ്പിച്ച് പാർട്ടിയിൽ ചേരുമെന്നാണ് കോൺഗ്രസിൻ്റെ അവകാശവാദം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here