ഉപതിരഞ്ഞെടുപ്പ് നാളെ; 10 ജില്ലകളിലെ 23 തദ്ദേശ വാർഡുകളിൽ, വോട്ടെണ്ണൽ മറ്റന്നാൾ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും.ആകെ പത്തു ജില്ലകളിലായി ഒരു കോർപറേഷൻ വാർഡിലും നാല് മുൻസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഈ മാസം 23നാണ് വോട്ടെണ്ണൽ.

തിരുവനന്തപുരം നഗരസഭയിലെ വെള്ളാർ മലപ്പുറം കോട്ടയ്ക്കൽ മുന്‍സിപ്പാലിറ്റിയിലെ ചൂണ്ട, കണ്ണൂർ മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ ടൗൺ, പാലക്കാട് ചിറ്റൂർ മുൻസിപ്പാലിറ്റിയിലെ മുതുകാട്, തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലം, പൂവച്ചൽ, പഴയകുന്നുമ്മൽ കൊല്ലത്തെ ചടയമംഗലം, പത്തനംതിട്ടയിലെ നാരങ്ങാനം, ആലപ്പുഴയിലെ വെളിയനാട്, ഇടുക്കിയിലെ മൂന്നാർ, എറണാകുളത്തെ എടവനക്കാട്, നെടുമ്പാശേരി, തൃശ്ശൂരിലെ മുല്ലശ്ശേരി, പാലക്കാട്ടെ പൂക്കോട്ടുകാവ്, എരുത്തേമ്പതി, തിരുവേഗപ്പുറ, മലപ്പുറത്തെ മക്കരപ്പറമ്പ്, കണ്ണൂരിലെ മുഴുപ്പിലങ്ങാട്, രാമന്തളി, മാടായി എന്നീ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top