സിസിടിവിയിൽ പുലിയെക്കണ്ട് ഞെട്ടി നാട്ടുകാർ; മണ്ണാർമല വന്യജീവി ഭീഷണിയിൽ
February 4, 2025 9:50 AM
മലപ്പുറം ജില്ലയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞു. മാനത്തുമംഗലം- കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമലമാട് റോഡിലാണ് പുലിയിറങ്ങിയത്.
ഇന്നലെ പത്തരയോടെയാണ് സിസിടിവിയിൽ പുലിയുടെ ചിത്രം പതിഞ്ഞത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടി പ്രദേശത്ത് മലയടിവാരത്ത് വീടുകൾക്ക് തൊട്ടുസമീപമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്. വർഷങ്ങളായി പുലിയുടെ ഭീഷണി പ്രദേശവാസികൾ നേരിടുനുണ്ട്. വനം വകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here