ദുരന്തത്തിനിടയിലെ ഞരമ്പൻമാരെ കൈകാര്യം ചെയ്ത് നാട്ടുകാർ

വയനാട് ഉരുൾപൊട്ടലിൽ അമ്മമാരെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ചിട്ട പോസ്റ്റിന് കീഴിൽ മോശം കമൻ്റിട്ടയാളെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. കണ്ണൂരിൽ ജോലി ചെയ്യുന്ന എടത്തൊട്ടി സ്വദേശി കെ.ടി.ജോർജിനെയാണ് പേരാവൂരിലെ എടത്തൊട്ടിയിൽ പ്രദേശവാസികൾ വളഞ്ഞിട്ട് തല്ലിയത്.
‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന പൊതുപ്രവർത്തകന്റെ വാട്ട്സാപ്പ് മെസേജ് വിവിധ പത്ര ദൃശ്യ മാധ്യമങ്ങൾ ഓൺലൈനിലൂടെ പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാർഡിന് കീഴിലാണ് ജോർജ് മോശം കമൻ്റിട്ടത്.
ജോലി കഴിഞ്ഞ് എടത്തൊട്ടിയിലെത്തിയ ഇയാളെ ഒരു സംഘം ആളുകൾ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷിബു നന്ദു, സുരേന്ദ്രൻ ഒ.വി, വിജയ് മയിൽപ്പീലി, സുകേഷ് പി മോഹൻ, ബാബുരാജ് വാണിയമ്പലം തുടങ്ങി നിരവധി അക്കൗണ്ടുകളിൽ നിന്നും പോസ്റ്റിനു താഴെ മോശം കമൻ്റിട്ടിരുന്നു. ഇവരുടെ അഭിപ്രായങ്ങള്‍ക്ക് താഴെയും ഇവരുടെ അക്കൗണ്ടുകളിലുള്ള പോസ്റ്റുകളിലും രൂക്ഷമായ പ്രതികരണങ്ങളാണ് ആളുകൾ രേഖപ്പെടുത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here