അഞ്ച് വര്‍ഷത്തിനിടെ മദ്യപിച്ച് ട്രെയിന്‍ ഓടിച്ചത് 1,700ലേറെ ലോക്കോ പൈലറ്റുമാര്‍; കണക്ക് വെളിപ്പെടുത്തി കേന്ദ്രം

ഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ മദ്യപിച്ച് ട്രെയിന്‍ ഓടിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ടത് 1,700ല്‍ അധികം ലോക്കോ പൈലറ്റുമാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് രാജ്യസഭയില്‍ കണക്ക് പുറത്ത് വിട്ടത്.

ബ്രെത്ത് അനലൈസര്‍ ടെസ്റ്റിലാണ് ഇവര്‍ മദ്യപിച്ചതായി തെളിഞ്ഞത്. പരിശോധനയില്‍ പിടിക്കപ്പെട്ട 1,761 ലോക്കോ പൈലറ്റുമാരില്‍ 674 പേര്‍ പാസഞ്ചര്‍ ട്രെയിനുകളും 1,087 പേര്‍ ഗുഡ്‌സ് ട്രെയിനുകളും ഓടിക്കുന്നവരാണ്. നോര്‍ത്തേണ്‍ റെയില്‍വേയിലാണ് ലോക്കോ പൈലറ്റുമാര്‍ ഇത്തരത്തില്‍ ചട്ടം ലംഘിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ശരീരത്തിലെ ബ്ലഡ് ആല്‍ക്കഹോള്‍ കണ്ടന്റ് 21 മില്ലിഗ്രാമിന് മുകളിലാണെങ്കില്‍ ഇവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണം. ഇതാണ് റെയില്‍വേയുടെ ചട്ടം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top