കേരളത്തിലുള്ളവര്‍ ബുദ്ധിജീവികളെന്ന് ശോഭന; തീരുമാനം എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്; അസാധ്യമായത് മോദി സാധ്യമാക്കി; എന്‍ഡിഎ ഭരണം മൂന്നാം ഇന്നിംഗ്സിലേക്കെന്നും നടി

തിരുവനന്തപുരം: തന്നെക്കാള്‍ രാഷ്ട്രീയ കാര്യങ്ങള്‍ അറിയാവുന്നത് വോട്ടര്‍മാര്‍ക്കാണെന്ന് നടി ശോഭന. തീരുമാനം എടുക്കേണ്ടതും നിങ്ങള്‍ തന്നെയാണ്. മലയാളി എന്ന നിലയില്‍ എല്ലാ ഗുണങ്ങളും എന്റെ നാടിന് ലഭിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്-കാട്ടാക്കട നടന്ന മോദിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ശോഭന.

കേരളത്തിലെ ഭൂരിപക്ഷവും ബുദ്ധിജീവികളാണ്. വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലയിലുള്ളവരാണ്. പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാനുള്ള കഴിവാണ് മലയാളികളെ വ്യത്യസ്തമാക്കുന്നത്. പക്ഷെ കേരളത്തില്‍ നിന്നും ആളുകള്‍ വിദേശത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അവരുടെ പണം നാട്ടിലേക്ക് എത്തുന്നുണ്ട് എന്നത് നല്ല കാര്യമാണ്. ഇവരെ കേരളത്തില്‍ തന്നെ പിടിച്ചുനിര്‍ത്തണം. അതിനുള്ള തൊഴിലവസരങ്ങള്‍ ഒരുക്കണം.

മോദിജി അസാധ്യമായ പലതും സാധ്യമാക്കിയിട്ടുണ്ട്. മോദി ഭരണം രണ്ടാം ഇന്നിംഗ്സില്‍ എത്താനും ഇതാണ് കാരണം. ഇപ്പോള്‍ എന്‍ഡിഎ ഭരണം മൂന്നാം ഇന്നിംഗ്സിലേക്ക് നീങ്ങുകയാണ്. 5 ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കും എന്ന് മോദിജി വാഗ്ദാനം നല്‍കിയിട്ടുണ്ട്. 12-ാം ക്ലാസ് കഴിഞ്ഞവര്‍ക്ക് പോലും ജോലി ലഭിക്കും. കടലാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കടലോര മേഖലയില്‍ കടല്‍ഭിത്തി കെട്ടാനുള്ള കേന്ദ്ര പദ്ധതി കേരളത്തില്‍ നടപ്പിലാക്കും. കേരളത്തിലെ ടൂറിസം മേഖലയെ മോദി പരിപോഷിപ്പിക്കും. കേന്ദ്രത്തിന്റെ ജൽ ജീവൻ മിഷൻ വഴി എല്ലാ വീടുകളിലും ജലം എത്തിക്കും. അമ്മമാര്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കി പണം നല്‍കിയത് മോദിയാണ്. മോദിയുടെ ഈ വിഷന്‍ കേരളത്തിലും വിജയിപ്പിക്കണം. അതിന് കഴിവുള്ളവരെയാണ് ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നത്-ശോഭന പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top