ആനി രാജ വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് ആഹ്വാനം; രാഹുല്‍ ഗാന്ധിയും സുരേന്ദ്രനും ഇന്ന് പത്രിക നല്‍കും
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐയുടെ ആനി രാജ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടത് നേതാക്കളും നൂറുകണക്കിന് അണികളും വയനാട് കളക്ടറേറ്റിലേക്ക് ആനി രാജക്ക് ഒപ്പമെത്തിയിരുന്നു. 11 മണിയോടെയാണ് ആനി രാജ എത്തിയത്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണമെന്ന് ആനി രാജ പറഞ്ഞു. “എന്റെ മത്സരം അതിനുവേണ്ടിയാണ്. ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ജനാധിപത്യ വിശ്വാസികള്‍ ഭയപ്പെടുന്ന കാലത്ത് ഫാസിസ്റ്റ് ശക്തിക്കെതിരെ ഒന്നിച്ചു നിന്ന് പോരാടേണ്ട സമയമാണിത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ഉചിതമാണോ എന്ന് അവര്‍ ചിന്തിക്കട്ടെ.” – ആനി രാജ പറഞ്ഞു.
വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്ന് തന്നെ പത്രികാ സമര്‍പ്പണം നടത്തും. ഇന്നത്തെ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ശക്തിപ്രകടനമായി മാറ്റാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാഹുലിന്റെ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here