അനില്‍ ആന്റണിക്കെതിരെ അച്ചു ഉമ്മന്‍ പ്രചാരണത്തിനെത്തും; പാര്‍ട്ടി പറയുന്ന ഇടങ്ങളിലെല്ലാം പര്യടനം നടത്തുമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍

പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കായി പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഏപ്രില്‍ ആറാം തീയതി യുഡിഎഫിനായി പ്രചാരണത്തിനിറങ്ങും എന്നാണ് അച്ചു ഉമ്മന്‍ വെളിപ്പെടുത്തിയത്.
“പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങും. പാര്‍ട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച് പ്രചാരണത്തിന് പോകും. മറ്റൊരു നിലപാട് എടുത്തിരുന്നില്ല. വാര്‍ത്തകള്‍ എങ്ങനെയാണ് വന്നതെന്ന് അറിയില്ല.” അച്ചു ഉമ്മന്‍ പറഞ്ഞു. ഏപ്രില്‍ ആറിന് അച്ചു ഉമ്മന്‍ പ്രചരണം നടത്തുമെന്ന യുഡിഎഫ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണി ബാല്യകാല സുഹൃത്താണ്. അതിനാല്‍ അനിലിനെതിരെ പ്രചാരണത്തിനിറങ്ങില്ല എന്ന് അച്ചു ഉമ്മന്‍ പറഞ്ഞതായി വാര്‍ത്ത പ്രചരിച്ചിരുന്നു. അതിനിടെയാണ് അച്ചു ഉമ്മന്‍ വിശദീകരണവുമായി രംഗത്തുവന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here