കേന്ദ്രമന്ത്രി പശുപതി പരസ് രാജിവെച്ചു; ബിജെപി നീതി കാട്ടിയില്ലെന്ന് ആര്‍എല്‍ജെപി നേതാവ്; ബീഹാറില്‍ എന്‍ഡിഎക്ക് തിരിച്ചടി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുന്നതിനിടെ ബീഹാറില്‍ എന്‍ഡിഎക്ക് തിരിച്ചടി. രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) നേതാവ് പശുപതി കുമാര്‍ പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറില്‍ ചിരാഗ് പസ്വാന്റെ എല്‍ജെപിയുമായി ബിജെപി സീറ്റ് ധാരണയിലെത്തിയതിന് പിന്നാലെയാണ് പശുപതി പരസ് രാജി പ്രഖ്യാപിച്ചത്.

“ബിഹാറില്‍ 40 സ്ഥാനാര്‍ഥികളെ എന്‍ഡിഎ പ്രഖ്യാപിച്ചു. എന്റെ പാര്‍ട്ടിക്ക് അഞ്ച് എംപിമാരുണ്ടായിരുന്നു. ഞാന്‍ വളരെ ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. മോദി വലിയ നേതാവാണ്. പക്ഷേ, എന്റെ പാര്‍ട്ടിയോട് അനീതി കാണിച്ചു.” രാജി പ്രഖ്യാപിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ പശുപതി പരസ് പറഞ്ഞു.

ബിഹാറില്‍ ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലും ചിരാഗ് പസ്വാന്റെ എല്‍ജെപി അഞ്ചുസീറ്റിലാണ് മത്സരിക്കുന്നത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്രകുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും ഓരോ സീറ്റിലും മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവിഭക്ത ലോക്ജനശക്തി പാര്‍ട്ടി മത്സരിച്ച ആറു സീറ്റിലും വിജയിച്ചിരുന്നു. രാം വിലാസ് പസ്വാന്റെ മരണത്തിന് പിന്നാലെ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അഞ്ച് എംപിമാരും പശുപതി പരസിനൊപ്പമാണ് നിന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top