തൃശൂരില്‍ ബിജെപി വോട്ടിന് നോട്ട് നല്‍കിയെന്ന് ആക്ഷേപം; വീടൊന്നിന് 500 രൂപ നല്‍കിയെന്ന് പരാതിക്കാര്‍; സ്ഥാനാര്‍ത്ഥിയെ ലക്ഷ്യമിട്ട് വ്യാജപ്രചാരണം നടത്തുന്നെന്ന് ബിജെപി

തൃശൂര്‍: തൃശൂരില്‍ വോട്ടിന് ബിജെപി പണം നല്‍കിയെന്ന് പരാതി. വോട്ടു ചെയ്യാന്‍ 500 രൂപ വീതം ബിജെപി നല്‍കിയെന്നാണ് പരാതി ഉയര്‍ന്നത്. ഒളരി ശിവരാമപുരം കോളനിയിലാണ് വീടൊന്നിന് 500 രൂപ വീതം നല്‍കിയത്. പണം മടക്കിനല്‍കിയിട്ടും വാങ്ങിയില്ലെന്ന് കോളനിയിലെ വോട്ടര്‍മാര്‍ പ്രതികരിച്ചു. നൂറ്റി ഇരുപത്തിയൊന്ന് കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്.

അതേസമയം ആരോപണം ബിജെപി ജില്ലാ നേതൃത്വം നിഷേധിച്ചിട്ടുണ്ട്. തോൽവി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന വ്യാജ പ്രചരണമാണിതെന്ന് ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ പ്രതികരിച്ചു. തൃശൂരില്‍ സുരേഷ് ഗോപിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍ കുമാറുമാണ്.

കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ലോക്സഭാ മണ്ഡലമാണ് തൃശൂര്‍. സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന് യുഡിഎഫ് ആരോപിക്കുന്ന മണ്ഡലം കൂടിയാണ് തൃശൂര്‍. കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണക്കേസ് ഇഡി കടുപ്പിക്കുന്നതിന് പിന്നിലും തൃശൂര്‍ മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണെന്ന ആരോപണവും ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top