ഇതുവരെ കെട്ടിവെച്ച തുക നഷ്ടമായത് 71,000 പേര്‍ക്ക്; കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 86 ശതമാനം പേര്‍ക്കും കാശ് തിരികെ ലഭിച്ചില്ല; തുക നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാർത്ഥികള്‍ക്ക് കെട്ടിവെച്ച തുകകള്‍ നഷ്ടമാകുന്നത് വര്‍ദ്ധിക്കുന്നു. 1951ലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ 71,000 സ്ഥാനാർത്ഥികള്‍ക്കാണ് കെട്ടിവെച്ച തുക നഷ്ടപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകളിലാണ് ഈ വസ്തുത തെളിയുന്നത്. 91,160 സ്ഥാനാർത്ഥികള്‍ മത്സരിച്ചപ്പോഴാണ് ഈ അവസ്ഥ.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 86 ശതമാനം പേര്‍ക്കും കെട്ടിവെച്ച പണം നഷ്ടമായി. പോള്‍ ചെയ്ത സാധുവായ വോട്ടിന്റെ ആറു ശതമാനമെങ്കിലും നേടിയില്ലെങ്കില്‍ കെട്ടിവെച്ച പണം നഷ്ടമാകും.

2019ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്കാണ് ഏറ്റവും കൂടുതൽ തുക നഷ്ടമായത്. പാര്‍ട്ടിയുടെ 383 സ്ഥാനാർത്ഥികളിൽ 345 പേർക്കും പണം തിരികെ നേടാന്‍ കഴിഞ്ഞില്ല. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 13,952 സ്ഥാനാർത്ഥികളിൽ 12,688 പേർക്കും, തുക നഷ്ടമായി. ലോക്‌സഭാ സീറ്റുകളിലേക്ക് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചത് ഈ തിരഞ്ഞെടുപ്പിലായിരുന്നു.

1991-92 തിരഞ്ഞെടുപ്പില്‍ 8,749 സ്ഥാനാര്‍ഥികളില്‍ 7,539 പേർക്കും തുക തിരികെ ലഭിച്ചില്ല. 2009ല്‍ 8,070 സ്ഥാനാര്‍ഥികളില്‍ 6,829പേര്‍ക്കും കാശ് പോയി. 2014ല്‍ 8251 സ്ഥാനാര്‍ഥികളില്‍ 7000 പേരും നിരാശരായി. 2009ൽ ദേശീയ പാർട്ടികളിൽ നിന്നുള്ള 1,623 സ്ഥാനാർത്ഥികളിൽ 779 പേർക്കാണ് കെട്ടിവെച്ച തുക നഷ്ടമായത്.

1951 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ക്ക് 500 രൂപയും എസ്‌സി-എസ്‌ടി വിഭാഗങ്ങളിൽ നിന്നുള്ളവര്‍ക്ക് 250 രൂപയുമായിരുന്നു കെട്ടിവെക്കേണ്ടത്. ഇത് യഥാക്രമം 25,000രൂപ, 12,500 രൂപ എന്നിങ്ങനെ വര്‍ധിപ്പിച്ചതോടെ വലിയ തുകകളാണ് സര്‍ക്കാര്‍ ട്രഷറികളിലേക്ക് എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top