കള്ളവോട്ടിന് എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി; ചക്കുപള്ളത്ത് രണ്ട് ബൂത്തുകളില്‍ ബിജുവിന് വോട്ടുണ്ടെന്ന് ആരോപണം; ഇടുക്കിയില്‍ വേറെയും പരാതികള്‍
ഇടുക്കി: ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ആറാംമൈല്‍ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ തടഞ്ഞുവെച്ചത്. 77, 80 നമ്പര്‍ ബൂത്തുകളില്‍ ബിജുവിന് വോട്ടുകള്‍ ഉണ്ടെന്നാണ് ഉയര്‍ന്ന ആരോപണം.
77-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്ത ശേഷം 80-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴാണ് യുഡിഎഫ് തടഞ്ഞത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യണം എന്നാണ് യുഡിഎഫ് ആവശ്യം. ഈ ബൂത്തില്‍ വോട്ടിങ് സാധരണ നിലയിലാണ്.
അതിനിടെ വേറെയും ആരോപണങ്ങള്‍ ഇടുക്കിയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കരിമണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ രണ്ടുപേരുടെ വോട്ട് മറ്റാരോ ചെയ്തെന്നാണ് പരാതി ഉയര്‍ന്നത്. കരിമണ്ണൂര്‍ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടുകളാണ് മറ്റാരോ ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here