സിപിഎം-ബിജെപി ഡീല്‍ യുഡിഎഫ് പൊളിക്കുമെന്ന് മുരളീധരന്; തൃശൂരില്‍ യുഡിഎഫിന് ജയം ഉറപ്പ്; എല്ലാത്തിനും പിന്നില്‍ പിണറായി വിജയന്
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് കെ.മുരളീധരന്. 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് ഈ അന്തർധാരയുടെ ഫോർമുലയെന്നും മുരളീധരന് പറഞ്ഞു. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങള്‍ ഡീൽ അനുസരിച്ച് ബിജെപിക്കാണ്. ബാക്കി പതിനെട്ട് ഇടത്തും ബിജെപി എൽഡിഎഫിനെ സഹായിക്കും. എന്നാല്‍ ഡീല്‍ യുഡിഎഫ് പൊളിക്കുമെന്നും 20 സീറ്റിലും യുഡിഎഫ് ജയിക്കുമെന്നും മുരളീധരന് പറഞ്ഞു.
“തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. വിജയം ഉറപ്പാണ്. കോസ്റ്റൽ ബെൽറ്റിലൊക്കെ നല്ല ക്യൂവാണ്. അതെല്ലാം യുഡിഎഫിന് തികച്ചും അനുകൂലമാണ്. സിപിഎമ്മില്‍ എല്ലാ കാര്യവും മുഖ്യമന്ത്രി അറിഞ്ഞു മാത്രമേ നടക്കൂ.”
“പിണറായി തൃശൂർ സിപിഎം ജില്ലാ ഓഫിസിൽ വന്നതു തന്നെ ഡീൽ ഉറപ്പിക്കാനാണ്. സിപിഎമ്മിന്റെ പല പ്രമുഖരുടെയും അഭാവം തൃശൂരിൽ നിഴലിച്ചു കാണുന്നുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. കോൺഗ്രസിനെ നശിപ്പിക്കുകയാണ് ഈ ഡീലിന്റെ പ്രധാന ഉദ്ദേശ്യം. സിപിഎമ്മിന് നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം എന്ന അവസ്ഥയാണ്. കേസുകളിൽനിന്ന് ഊരുകയും ചെയ്യാം, കോൺഗ്രസിനെ ശരിയാക്കുകയും ചെയ്യാം.’’ – മുരളീധരൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here