വീട്ടിലെ വോട്ടില്‍ സിപിഎമ്മിന് എതിരെ യുഡിഎഫ് പരാതി; 106 വയസുകാരിയെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചു; മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത് ദൃശ്യങ്ങള്‍ സഹിതം
കണ്ണൂര്‍:106 വയസ്സുകാരിയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ യുഡിഎഫ് പരാതി നല്‍കി. സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെതിരെയാണ് പരാതി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.
കണ്ണൂർ കല്യാശ്ശേരിയിലും വീട്ടിലെ വോട്ടില്‍ സിപിഎം ഇടപെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് യുഡിഎഫ് പരാതി നല്‍കിയിരുന്നു. 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിക്കുകയായിരുന്നു.
ഈ പരാതിയില്‍ സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രാഫർക്കുമെതിരെ പൊലീസ് കേസെടുത്തു. പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here