ഇടത് പ്രചാരണം ഇന്ന് മുതല്‍ കൊട്ടിക്കയറും; മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിനും ഇന്ന് തുടക്കം; ഉറ്റുനോക്കുന്നത് മാസപ്പടി വിഷയത്തിലുള്ള പിണറായിയുടെ പ്രതികരണം

തിരുവനന്തപുരം: ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതല്‍ ശക്തമാകും. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇന്ന് തുടക്കമാകും. 60 പ്രചാരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനുവേണ്ടി വോട്ടു ചോദിച്ചാണ് മുഖ്യമന്ത്രിയുടെ പര്യടനം തുടങ്ങുന്നത്. രാവിലെ പത്തരയ്ക്ക് നെയ്യാറ്റിന്‍കരയിലാണ് ആദ്യ പ്രചാരണ യോഗം.
ഇന്ന് തിരുവനന്തപുരത്ത് മൂന്ന് യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഒരു ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് റാലികളിലാണ് പ്രസംഗിക്കുക. സിഎഎക്കെതിരെയുള്ള ആറ് റാലികളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുന്നത്.
സിഎഎ വിഷയത്തില്‍ ആഞ്ഞടിക്കുന്ന മുഖ്യമന്ത്രി മാസപ്പടി വിഷയത്തില്‍ പ്രതികരണം നടത്തുമോ എന്ന കാര്യത്തില്‍ ആകാംക്ഷയുണ്ട്. വീണയുടെ അറസ്റ്റ് വരുമോ എന്നതുള്‍പ്പെടെയുള്ള സന്ദേഹങ്ങള്‍ സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്ന അവസരത്തില്‍ പ്രത്യേകിച്ചും. ക്ഷേമപെന്‍ഷനും ശമ്പളവുമൊക്കെ മുടങ്ങിയതിന് കേന്ദ്രത്തെയാകും മുഖ്യമന്ത്രി കുറ്റപ്പെടുത്തുക.
പത്മജ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയതും ആയുധമാക്കും. മാസപ്പടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ നീക്കം എങ്ങനെയാകും എന്ന് നോക്കിയാകും സിപിഎമ്മിന്‍റെ പ്രചാരണം മുന്നോട്ട് നീങ്ങുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here