സര്‍ക്കാരുണ്ടാക്കാന്‍ എന്‍ഡിഎയും ഇന്ത്യ സഖ്യവും; നിതീഷിനെ പ്രധാന മന്ത്രിയാക്കണമെന്ന് മമത; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി; നീക്കങ്ങള്‍ ശക്തം

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വ്യക്തമായതോടെ എന്‍ഡിഎയും ഇന്ത്യ സഖ്യവും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം തുടങ്ങി. ബിജെപിയ്ക്ക് ഏറ്റ വന്‍ തിരിച്ചടിയുടെ വെളിച്ചത്തില്‍ ശക്തമായ നീക്കമാണ് ഇന്ത്യ സഖ്യത്തിന്റെ ഭാഗത്ത് നിന്നും വരുന്നത്.

ആന്ധ്രയില്‍ വന്‍ വിജയം കൊയ്ത ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണയാണ് ബിജെപിയും കോണ്‍ഗ്രസും തേടുന്നത്. ബീഹാറില്‍ നിതീഷിന്റെ ജെഡിയു 14 സീറ്റുകള്‍ നേടിയിട്ടുണ്ട്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി 16 സീറ്റുകള്‍ നേടിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കത്തില്‍ ഇരുപാര്‍ട്ടികളുടെയും പിന്തുണ നിര്‍ണായകമാകും. നിലവില്‍ ടിഡിപിയും ജെഡിയുവും എന്‍ഡിഎ ഘടകകക്ഷികളാണ്. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിര്‍ദേശം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഉൾപ്പെടെ മുന്നോട്ടു വച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനമെങ്കിലും നൽകി അദ്ദേഹത്തെ കൂടെക്കൂട്ടാനാണ് ശ്രമം

പ്രധാനമന്ത്രി മോദി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവിനെ ബന്ധപ്പെടുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചിട്ടുണ്ട്. എൻസിപി നേതാവ് ശരദ് പവാറും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി മുന്നിലുണ്ട്. വൈഎസ്ആർ കോൺഗ്രസിനെക്കൂടി കൂടെക്കൂട്ടാൻ ഇന്ത്യ മുന്നണി ശ്രമം നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top