വയനാടിനെ ഇളക്കിമറിച്ച് രാഹുലിന്റെ റോഡ്‌ ഷോ; ആവേശോജ്വല മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍; രാഹുല്‍ തരംഗം ശക്തമാക്കി രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം

കല്‍പറ്റ: യുഡിഎഫിന് ആവേശമായി സുല്‍ത്താന്‍ ബത്തേരിയിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. രാഹുലിന്റെ പ്ലക്കാര്‍ഡുകളും ബലൂണുകളും ആവേശോജ്വല മുദ്രാവാക്യങ്ങളുമായിരുന്നു റോഡ്‌ ഷോയില്‍ നിറഞ്ഞത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ്‌ ഷോയില്‍ രാഹുലിനൊപ്പം അണിനിരന്നത്.

മലയാളം ഹിന്ദിയെക്കാൾ താഴെയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മലയാളം കേവലം ഭാഷയല്ല സംസ്കാരമാണ്. “ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്ന മോദിയുടെ മുദ്രാവാക്യം നാടിനു ചേർന്നതല്ല. ഒരു നേതാവ് മതിയെന്നുള്ള ചിന്ത യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഇന്ത്യ ഒരു ബൊക്കെ പോലെയാണ്. എല്ലാ പൂക്കളും ഉണ്ടെങ്കിലെ ഭംഗിയാകൂ. എന്നാൽ ഒരു തരം പൂവ് മാത്രം മതിയെന്നാണ് ചിലർ പറയുന്നത്. ഒരു നേതാവ് മാത്രം മതിയെന്നും ഇവർ പറയുന്നു.” – രാഹുല്‍ പറഞ്ഞു.

ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണനാണ് രാഹുലിനൊപ്പം വാഹനത്തില്‍ ഒപ്പം ഇരുന്നത്. ബത്തേരിക്ക് പുറമെ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിലാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ എത്തിയത്‌.

ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണനാണ് രാഹുലിനൊപ്പം വാഹനത്തില്‍ ഒപ്പം ഇരുന്നത്. ബത്തേരിക്ക് പുറമെ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിലാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ എത്തിയത്‌.

ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണനാണ് രാഹുലിനൊപ്പം വാഹനത്തില്‍ ഒപ്പം ഇരുന്നത്. ബത്തേരിക്ക് പുറമെ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിലാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ എത്തിയത്‌. രാഹുൽ മൈസൂരുവിൽ നിന്ന് നീലഗിരിയിൽ എത്തിയത്. രാഹുല്‍ ഇറങ്ങിയതിന് പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് ഹെലികോപ്റ്ററിൽ പരിശോധന നടത്തി.

വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ഇന്ന് രാഹുലിന് ഉള്ളത്. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top