മോദി രാജ്യത്തെ നശിപ്പിക്കുന്നുവെന്ന് സോണിയ; പ്രതിപക്ഷത്തെ ബിജെപിയിൽ ചേരാൻ നിർബന്ധിതരാക്കുന്നു; ജയ്‌പൂര്‍ റാലിയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ച് ജയ്‌പൂരില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസംഗം. മോദി രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ നേതാക്കളെ ബിജെപിയില്‍ ചേരാന്‍ മോദി നിർബന്ധിക്കുകയാണ്-സോണിയ ആരോപിച്ചു. ജയ്പൂരിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രസംഗം.

“രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ്. ജനാധിപത്യ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ഭരണഘടന മാറ്റാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, അതിക്രമങ്ങൾ എന്നിവ നേരിടാന്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരാണ് 10 വര്‍ഷമായി രാജ്യം ഭരിക്കുന്നത്.”

“സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്. ബിജെപിക്കെതിരായ യുദ്ധത്തിൽ എല്ലാ വോട്ടർമാരും അണിചേരണം” – സോണിയ ഗാന്ധി പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് കീഴിൽ പ്രതിപക്ഷം ആക്രമിക്കപ്പെടുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റിനെ പരാമർശിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top