ശോഭാ സുരേന്ദ്രന് വോട്ട് കൂടുമെന്ന് വെള്ളാപ്പള്ളി; രാജ്യത്തിന് ഗുണകരമായവര്‍ക്ക് വോട്ടെന്ന് സുകുമാരന്‍ നായര്‍; ആര്‍ക്ക് വോട്ടെന്ന് പറയാതെ പറഞ്ഞ് സമുദായ നേതൃത്വങ്ങള്‍

“ആര്‍ക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തില്‍ ഔദ്യോഗിക ആഹ്വാനമൊന്നും എന്‍എസ്എസ് നല്‍കിയിട്ടില്ല. രാജ്യത്തിന് ഗുണകരമായ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത്. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് സമുദായാംഗങ്ങള്‍. അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. ജനാധിപത്യവും മതേതരത്വവും തിരഞ്ഞെടുപ്പില്‍ സംരക്ഷിക്കപ്പെടണം.” – സുകുമാരന്‍നായര്‍ പറഞ്ഞു.
ആലപ്പുഴയില്‍ ആര് ജയിക്കും എന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. “വോട്ടിങ് ശതമാനത്തില്‍ വര്‍ധനവുണ്ടാകും. ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ വോട്ട് ഇത്തവണ കിട്ടുമെന്ന് പ്രതീക്ഷിക്കാം. സ്ത്രീകള്‍ സ്ഥാനാര്‍ത്ഥിയായാല്‍ അവര്‍ക്ക് വോട്ട് ചെയ്യുന്ന പ്രവണത കേരളത്തിലുണ്ട്.” – വെള്ളാപ്പള്ളി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here