ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ആവേശമുയര്‍ത്തി റോഡ് ഷോകളും തിരഞ്ഞെടുപ്പ് റാലികളും; 102 മണ്ഡലങ്ങളില്‍ 19ന് തിരഞ്ഞെടുപ്പ്
ഡല്‍ഹി. ഭരണം നിലനിര്‍ത്തുക എന്‍ഡിഎയെ സംബന്ധിച്ച് പരമപ്രധാനമാണെങ്കില്‍ കോണ്‍ഗ്രസിന് ഇക്കുറി കേന്ദ്രത്തില്‍ തിരിച്ചെത്തിയേ കഴിയൂ. അതുകൊണ്ട് തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെയില്ലാത്ത പ്രചാരണമാണ് എന്‍ഡിഎയും ഇന്ത്യ സഖ്യവും നടത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പ് ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. 102 മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബംഗാളിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും മോദി തുടർച്ചയായ റാലികളും റോഡ് ഷോകളും നടത്തി. കേജ്‍രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണെങ്കിലും ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്‍റെ ശക്തിപ്രകടനമായി ഇന്ത്യ സഖ്യത്തിന്റെ ഡല്‍ഹി റാലി മാറി.
രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും മധ്യപ്രദേശിലും രാജസ്ഥാനിലും റാലികള്‍ നടത്തി. ബംഗാളിലെ വടക്കൻ മേഖലകളില്‍ മമത ബാനർജിയുടെ നേതൃത്വത്തില്‍ ശക്തമായി പ്രചാരണം നടന്നു. തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യത്തിന്‍റെ പ്രചാരണം ഏറ്റെടുത്തത് ഡിഎംകെയായിരുന്നു. തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നാളെ പ്രചാരണം നടത്തും. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും നാളെ സംയുക്ത വാർത്തസമ്മേളനവും വിളിച്ചിട്ടുണ്ട്. രാമക്ഷേത്രം മട്ടൻ വിവാദം , കേജ്‍രിവാളിന്‍റെ അറസ്റ്റ്, സന്ദേശ്ഖലി, ഇലക്ട്രല്‍ ബോണ്ട് വിഷയങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രചാരണത്തില്‍ ഉയർന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here