കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാര്‍ത്താസമ്മേളനം ഇന്ന്; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷണർമാരും മാധ്യമങ്ങളെ കാണും; വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം
ഉന്നത രാഷ്ടീയ നേതാക്കള്‍ നിരന്തരം തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചു. നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷണർമാരും മാധ്യമങ്ങളെ കാണും. ഇന്നലെയും ഇന്ത്യ സഖ്യം നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു. വോട്ടെണ്ണല്‍ വേളയില്‍ കമ്മിഷന്‍ ജാഗ്രത പാലിക്കണമെന്നും നടപടികളില്‍ സുതാര്യത വേണമെന്നുമാണ് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടത്.
പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം, അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാന്‍ പാടുള്ളുവെന്ന് നേതാക്കള്‍ കമ്മീഷനോടാവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മിഷനിലെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here