വയനാട് ഡിസിസി ജന. സെക്രട്ടറി ബിജെപിയില്‍; മോദിയുടെ വികസന രാഷ്ട്രീയമാണ് ആകര്‍ഷിച്ചതെന്ന് സുധാകരന്‍; സുരേന്ദ്രന്റെ ജയത്തിന് വേണ്ടി പോരാടും

കൽപറ്റ: വയനാട് ഡിസിസി ജനറൽ സെക്രട്ടറി പി.എം. സുധാകരൻ ബിജെപിയിൽ ചേർന്നു. നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് സുധാകരൻ പറഞ്ഞു. സുരേന്ദ്രന്റെ ജയത്തിന് വേണ്ടി പോരാടും. ബിജെപി സംസ്ഥാന അധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാൽ അതിന്റെ നേട്ടം നാടിനായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, പ്രജീഷ് എന്നിവരും ബിജെപിയിൽ ചേർന്നു. വയനാട് ജില്ലാ പ്രഭാരി ടി.പി.ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അം​ഗം സജി ശങ്കർ തുടങ്ങിയ നേതാക്കൾ ചേർന്നാണ് മൂവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.

‘‘ഡിസിസി ജനറൽ സെക്രട്ടറിയായ എനിക്കു പോലും രാഹുല്‍ ഗാന്ധി അപ്രാപ്യനാണ്. സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? അഞ്ചു വർഷക്കാലം ജനത്തെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകും. അമേഠിയിൽ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് നൽകാൻ രാഹുൽ തയ്യാറുണ്ടോ? കാലഘട്ടത്തിന് അനുയോജ്യമായ പാർട്ടിയാണ് ബിജെപി.” – സുധാകരൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top