രാഹുല്‍ ഗാന്ധി ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; കല്‍പ്പറ്റ ടൗണില്‍ റോഡ്‌ ഷോ; സുധാകരനും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അണിനിരക്കും

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോ നടക്കും.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്‌ ഷോയുടെ ഭാഗമാവും. തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ ഗാന്ധി പിന്നീട് റോഡ് മാര്‍ഗം കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റിലെത്തും. തുടര്‍ന്നാണ് റോഡ്‌ ഷോ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top