എല്‍ഡിഎഫ് നേതൃയോഗം ഇന്ന്; സീറ്റ് വിഭജന ചര്‍ച്ചകള്‍ ഈ യോഗത്തില്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. അതിനായി എൽഡിഎഫ് നേതൃയോഗം ഇന്ന് ചേരും. വൈകിട്ട് നാലിനാണ് യോഗം. സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങൾക്കിടയിലാണ് എൽഡിഎഫ് ചേരുന്നതെന്ന് ശ്രദ്ധേയമാണ്.
എൽഡിഎഎഫ് സീറ്റ് വിഭജനം പൂർത്തിയായാൽ സിപിഎമ്മിനും സിപിഐക്കും സ്ഥാനാർഥിനിർണയത്തിലേക്കു കടക്കാം. അതിനോടനുബന്ധിച്ചാണ് യോഗം. 15 സീറ്റിൽ സിപിഎമ്മും നാല് സീറ്റ് സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും ആയിരിക്കും മത്സരിക്കുക.
സിപിഎം മത്സരിച്ചുവരുന്ന കോട്ടയം സീറ്റ് ആയിരിക്കും കേരള കോൺഗ്രസ് എമ്മിന് നൽകുക. രണ്ടാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം കേരള കോൺഗ്രസ് മുന്നോട്ട് വെച്ചെങ്കിലും സിപിഎം അത് അംഗീകരിച്ചില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here