സുരേഷ് ഗോപിക്ക് ആവേശോജ്വല വരവേല്‍പ്പ്; സ്വരാജ് റൗണ്ട് കാവിമയം; ഇതുവരെ കാണാത്ത വികസനം മണ്ഡലത്തില്‍ സാധ്യമാക്കുമെന്ന് താരം

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയത്തിന് ശേഷം തൃശൂരിലെത്തിയ സുരേഷ് ഗോപിക്ക് ആവേശേജ്വലമായ വരവേല്‍പ്പ്. തൃശൂർ കലക്ടറേറ്റില്‍ നിന്നും വിജയപത്രിക ഏറ്റുവാങ്ങിയ ശേഷമാണ് താരത്തിന്റെ റോഡ് ഷോ തുടങ്ങിയത്. സ്വരാജ് റൗണ്ട് കാവിമയമായിരുന്നു. പ്രവര്‍ത്തകരും കാവിക്കൊടികളും കൊണ്ട് സ്വരാജ് റൗണ്ട് നിറഞ്ഞ അവസ്ഥയായിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും റോഡ് ഷോയില്‍ സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു. നൃത്തം ചെയ്തും ആര്‍പ്പുവിളികളോടെയുമാണ് സുരേഷ് ഗോപിയെ ജനക്കൂട്ടം സ്വാഗതം ചെയ്തത്.
രണ്ടു ഭാഗത്തും തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് നീങ്ങിയത്. പ്രവര്‍ത്തകരും വോട്ടര്‍മാരും വലിയ ആവേശത്തിലാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു എംപിയും തൃശൂരിന് വേണ്ടി ചെയ്യാത്ത രീതിയിലുള്ള വികസനം തൃശൂരില്‍ സാധ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here