തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി സിപിഎം പരിശോധിക്കുന്നു; പരാജയം ചര്‍ച്ച ചെയ്യാന്‍ അഞ്ച് ദിവസത്തെ നേതൃയോഗം; മന്ത്രി മാറ്റവും ചര്‍ച്ചയില്‍
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ഗൗരവമായി ചര്‍ച്ചചെയ്യാന്‍ സിപിഎം നേതൃയോഗങ്ങളിലേക്ക് കടന്നു. അഞ്ച് ദിവസം നീളുന്ന യോഗമാണ് വിളിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയേറ്റ് ഫലം അവലോകനം ചെയ്യും. 16,17ന് സംസ്ഥാന സെക്രട്ടേറിയറ്റും 18,19,20 തീയതികളില്‍ സംസ്ഥാന സമിതി യോഗവും നടക്കും. മന്ത്രി കെ.രാധാകൃഷ്ണന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടനയും ചര്‍ച്ചയാകും. പത്താം തീയതി നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. ഇതും പാര്‍ട്ടിക്ക് മുന്നിലുണ്ട്.
തോല്‍വി പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ജനങ്ങളാണ് അവസാനത്തെ വിധിയെന്നും ആ വിധി അംഗീകരിക്കുന്നുവെന്നുമാണ് ഗോവിന്ദന്‍ പറഞ്ഞത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട അതേ അവസ്ഥ തന്നെയാണ് ഇക്കുറിയും സിപിഎമ്മിന് ലഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ച ആലപ്പുഴ സീറ്റ് ഇക്കുറി നഷ്ടമായി. പകരം ആലത്തൂര്‍ സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതും തിരിച്ചടിയായി. അതുകൊണ്ട് തന്നെ പാര്‍ട്ടി തലത്തില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്കാണ് സിപിഎം തുടക്കമിടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here