അഭ്യൂഹങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി; 2004ലെ ഫലങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യത; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പെയ്ഡ് എന്ന് സാദിഖലി ശിഹാബ് തങ്ങള്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍വിജയമുണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. “തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതാണ് നല്ലത്. അഭ്യൂഹങ്ങള്‍ക്ക് പ്രസക്തിയില്ല. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.” – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യ സഖ്യം പ്രതീക്ഷയിലാണെന്ന് ലീഗ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. “ഇന്ത്യ സഖ്യത്തിന്റെ തിരിച്ചുവരവ് ചെറുതായി കാണാന്‍ കഴിയില്ല. എക്സിറ്റ് പോളില്‍ ഇത് മുങ്ങിപ്പോകാന്‍ പാടില്ല. എക്സിറ്റ് പോള്‍ പെയ്ഡ് ആണെന്ന് സംശയമുണ്ട്.” – സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മിന്നുന്ന ജയം ഉറപ്പിച്ച് പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും രംഗത്തുണ്ട്. “യുഡിഎഫ് കേരളത്തിലുണ്ടാക്കുന്ന നേട്ടത്തിന്റെ ക്രെഡിറ്റ് കെപിസിസിക്കായിരിക്കും. വിജയത്തില്‍ ആരുടെ പങ്കാളിത്തവും കുറച്ചുകാണുന്നില്ല. മുന്നണി ഇത്ര ഐക്യത്തോടെ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് ഉണ്ടായിട്ടിട്ടില്ല. കണ്ണൂരില്‍ അന്‍പത് ശതമാനത്തിനടുത്ത് വോട്ട് യുഡിഎഫ് പിടിക്കും. ബിജെപിയിലെ അതൃപ്തരായവരുടെ വോട്ടുകളും യുഡിഎഫിന് ലഭിച്ചിട്ടുണ്ട്.” – സുധാകരന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here