കേരളത്തിലെ യുവവോട്ടര്‍മാര്‍ 2.88 ലക്ഷം; സമ്മതിദാനാവകാശം 2.7 കോടിയിലേറെപ്പേർക്ക്; ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് വരെ പേരുചേര്‍ക്കാം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സമ്മതിദാനാവകാശം ലഭിക്കുന്നത് 2.7 കോടിയിലേറെപ്പേർക്ക്. പരേതരായവരെ ഒഴിവാക്കിയും മറ്റും വോട്ടർ പട്ടിക പരിഷ്ക്കരിച്ചപ്പോള്‍ 3,75,867 പേർ കുറഞ്ഞു. 5,74,175 കന്നിവോട്ടർമാരുണ്ട്. യുവ വോട്ടർമാരുടെ എണ്ണം 2,88,533.
അന്തിമ വോട്ടർ പട്ടികയിൽ പേരുചേർക്കാൻ കഴിയാതെ പോയ 18 വയസ്സു തികഞ്ഞവർക്കു തിരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം.കൗൾ അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയുമായിവരും ദിവസങ്ങളിലും ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി നേരിട്ടു പരിശോധന നടത്തും. സംസ്ഥാനത്താകെ 25,177 പോളിംഗ് സ്റ്റേഷനുകളുണ്ട്. അന്തിമ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) പരിശോധിക്കാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here