അഞ്ചാംഘട്ട തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം; ഇന്ന് നിശബ്ദ പ്രചാരണം; 49 മണ്ഡലങ്ങള്‍ നാളെ ബൂത്തിലേക്ക്; നേര്‍ക്കുനേര്‍ ബിജെപിയും ഇന്ത്യ സഖ്യവും തൃണമൂലും
ഡല്‍ഹി: തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്കു നീങ്ങുന്ന 49 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം സമാപിച്ചു. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അഞ്ചാംഘട്ട തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.
മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകള്‍ക്കുപുറമേ കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തുന്ന റായ്ബറേലിയും അമേഠിയും ഉൾപ്പെടുന്ന ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമബംഗാള്‍ (7), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (20), ഒഡിഷ (5) എന്നിവിടങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീര്‍ , ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും ചൂടേറിയ പ്രചാരണമാണ് നടന്നത്.
രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളിൽ അഞ്ചാംഘട്ടത്തിൽ 264 സ്ഥാനാർഥികളാണുള്ളത്. മുംബൈക്കു പുറമേ വടക്കൻ മഹാരാഷ്ട്രയിലും പ്രചാരണത്തിന് ഇന്നലെ വൈകുന്നേരത്തോടെ പരിസമാപ്തിയായി. കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയൽ ( മുംബൈ നോർത്ത്) ഭാരതി പവാർ (ദിൻഡോരി) കപിൽ പാട്ടിൽ (ഭിവണ്ടി) എന്നിവരും ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെയും (കല്യാൺ) ഉൾപ്പെടെയുള്ളവര്‍ നാളെ ജനവിധി തേടുകയാണ്.
പശ്ചിമബംഗാളിലെ ഏഴ് മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഏഴ് സീറ്റുകളിലും തൃണമൂൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടത്തിലാണ്. ആറ് സീറ്റുകളിൽ സിപിഎം ജനവിധി തേടുന്നു. ഒരു സീറ്റിൽ കോൺഗ്രസും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ളവര്‍ പ്രചാരണം കൊഴുപ്പിച്ചിരുന്നു. സരൺ, മുസാഫർപുർ, ഹാജിപുർ, സീതാമർഹി, മധുബനി മണ്ഡലങ്ങളിലായി 80 സ്ഥാനാർഥികളുടെ ജനവിധിയാണ് ഈ ഘട്ടത്തിൽ കുറിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here