അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് സമാപിക്കും; വോട്ടെടുപ്പ് നടക്കുന്നത് 49 മണ്ഡലങ്ങളില്‍; പ്രചാരണം കടുപ്പിച്ച് ബിജെപിയും കോണ്‍ഗ്രസും
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച. 49 മണ്ഡലങ്ങളിലാണ് വോട്ടിംഗ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പ്രിയങ്കാ ഗാന്ധി ഇന്ന് റായ്ബറേലിയിലും രാഹുൽ ബാരാബങ്കിയിലും വോട്ടർമാരെ നേരിൽ കാണും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും.
യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ പ്രചാരണം കടുപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്നും മോദി അവകാശപ്പെട്ടു. എസ്പിയും കോൺഗ്രസും ഉൾപ്പെട്ട ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകുമെന്ന് മോദി പറഞ്ഞു. ഇന്ത്യ മുന്നണി 300ൽ അധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here