ആറാംഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും; 57 മണ്ഡലങ്ങള്‍ ശനിയാഴ്ച ബൂത്തിലേക്ക്; മാറ്റുരയ്ക്കുന്നവരില്‍ 39 ശതമാനവും കോടീശ്വരന്മാര്‍
ഡല്‍ഹി:: ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി 57 മണ്ഡലങ്ങളാണ് ശനിയാഴ്ച ബൂത്തിലേക്ക് നീങ്ങുന്നത്. യുപിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ എഴ് മണ്ഡലങ്ങളും ഈ ഘട്ടത്തിൽ ജനവിധി തേടും. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും ഈ ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്.
ഡല്‍ഹിയിലെ 7 മണ്ഡലങ്ങളിലാണ് ജനവിധി. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിന്‍റെ മകൾ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർത്ഥികൾ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. 866 സ്ഥാനാര്‍ഥികളാണ് ആറാംഘട്ടത്തില്‍ മത്സരിക്കുന്നത്. ഈ ഘട്ടത്തിലെ 39 ശതമാനം സ്ഥാനാര്‍ഥികളും കോടീശ്വരന്മാരെന്നാണ് റിപ്പോര്‍ട്ട്.
മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തി ബിജെപി സ്ഥാനാര്‍ഥികള്‍ക്കാണ്. കുരുക്ഷേത്രയില്‍ നിന്നുള്ള നവീന്‍ ജിന്‍ഡാലിന് 1,241 കോടി രൂപയുടെയും സന്‍ട്രൂപ് മിശ്രക്ക് 482 കോടി രൂപയുടെയും സുശീല്‍ ഗുപ്തക്ക് 169 കോടി രൂപയുടെയും ആസ്തിയുണ്ടെന്നാണ് അസോസ്സിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
338 പേരാണ് കോടീശ്വരന്മാര്‍. ഒരു സ്ഥാനാര്‍ഥിയുടെ ശരാശരി ആസ്തി 6.21 കോടിയാണ്. ബിജെഡി- ആറ്, ആര്‍ജെഡി-നാല്, ജെഡിയു-നാല്, ബിജെപി- 48, എസ്പി- 11, കോണ്‍ഗ്രസ്- 20, എഎപി-നാല്, എഐടിസി- ഏഴ് എന്നിങ്ങനെയാണ് ഓരോ പാര്‍ട്ടിയിലുമുള്ള കോടീശ്വരന്മാരായ സ്ഥാനാര്‍ത്ഥികളുടെ എണ്ണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here